25 വർഷത്തിനുശേഷം വിശുദ്ധ കൊറോണയുടെ തിരുശേഷിപ്പ് പൊതുദർശന വേദിയിലേക്ക്

കൊറോണ എന്ന പേരിൽ ഒരുപക്ഷേ, നാം ആദ്യമായി ശ്രവിച്ചത് ചൈനയിൽനിന്ന് കൊറോണാ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോഴായിരിക്കും. എന്നാൽ, ‘കൊറോണ’ എന്ന പേരിൽ, (കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടം എന്നാണ്) ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ വെറും 16 വയസുള്ളപ്പോഴാണ് ഈ വിശുദ്ധ രക്തസാക്ഷിത്വം വരിക്കുന്നത്. ലോകമെങ്ങും മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ വിശുദ്ധ കൊറോണയുടെ തിരുശേഷിപ്പടങ്ങിയ പെട്ടകം ജര്‍മ്മനിയിലെ ആച്ചെനിലെ കത്തീഡ്രലില്‍ പുനഃസ്ഥാപിക്കുവാനുള്ള തയാറെടുപ്പ് സജീവമായതോടെയാണ് വിശുദ്ധയുടെ ചരിത്രം റോയിട്ടേഴ്സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളില്‍ വീണ്ടും നിറയുന്നത്.കഴിഞ്ഞ 25 വർഷമായി തിരുശേഷിപ്പ് പൊതുദർശനം നടത്തിയിരുന്നില്ല.സ്വർണം, വെള്ളി എന്നിവയാൽ നിർമിച്ച പെട്ടകത്തിന് 93 സെന്റിമീറ്റർ ഉയരവും 98 കിലോഗ്രാം ഭാരവുമുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ ചാര്‍ലിമേയിന്‍ ചക്രവര്‍ത്തിയാണ് ആച്ചെനിലെ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചത്. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പേ തന്നെ ഈ വേനല്‍ക്കാലത്ത് സ്വര്‍ണ്ണപ്പണിയുമായി ബന്ധപ്പെട്ട ഒരു എക്സിബിഷനില്‍ തിരുശേഷിപ്പടങ്ങിയ പെട്ടകം പൊതുപ്രദര്‍ശനത്തിന് വെക്കുവാന്‍ അധികാരികള്‍ തീരുമാനമെടുത്തിരിന്നു. കൊറോണ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിശ്ചയിച്ചിരുന്നതിലും നേരത്തേ തന്നെ തിരുശേഷിപ്പ് പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ദൈവാലയത്തിന്റെ ഔദ്യോഗിക വക്താവായ ഡാനിയേല ലോയ്വെനിച്ച് അറിയിച്ചു.

ക്രിസ്തുവിശ്വാസത്തെ പ്രതി രണ്ടാം നൂറ്റാണ്ടിൽ സിറിയയിൽവെച്ച് രക്തസാക്ഷിത്വം വരിച്ച പുണ്യവതിയാണ് വിശുദ്ധ കൊറോണ. ഒരുപക്ഷേ, അതിനുമുമ്പ് ക്രിസ്തുശിഷ്യർക്ക് ആർക്കും നേരിടേണ്ടിവരാത്ത ശിക്ഷാവിധിയിലൂടെയാണ് 16 വയസുകാരിയായ അവൾ കൊല്ലപ്പെട്ടത്. ആ ശിക്ഷാവിധി ഇങ്ങനെ:അടുത്തടുത്ത് നിൽക്കുന്ന രണ്ട് പനവൃക്ഷം വലിച്ച് താഴേക്ക് അടുപ്പിച്ചശേഷം അവളുടെ ശരീരത്തിന്റെ വലതുവശം ഒരു പനയിലും ഇടതുവശം രണ്ടാമത്തെ പനയിലും കെട്ടുക. അപ്രകാരം ബന്ധിച്ചശേഷം പന താഴേക്ക് വലിച്ചുനിറുത്തുന്ന കയറുകൾ ഛേദിച്ചു. പനകൾ അതിവേഗം പൂർവസ്ഥിതിയിലേക്ക് പോയപ്പോൾ അവളുടെ ശരീരം നെടുകേ പിളരുകയായിരുന്നു.

എ.ഡി 997ലാണ് വിശുദ്ധയുടെ തിരുശേഷിപ്പ് ആച്ചെനിൽ കൊണ്ടുവരുന്നത്. ദൈവാലയത്തിന്റെ സ്ലാബിനടിയിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് 1911- 12 കാലയളവിലാണ് ഇപ്പോഴത്തെ പെട്ടകത്തിലേക്ക് മാറ്റിയത്. ലാറ്റിന്‍ ഭാഷയില്‍ കിരീടം, മാല എന്നൊക്കെ അര്‍ത്ഥം വരുന്ന ‘വിശുദ്ധ കൊറോണ’ തന്റെ പേരിലുള്ള പകര്‍ച്ചവ്യാധി ലോകമെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദൈവ സന്നിധിയില്‍ മാധ്യസ്ഥം യാചിക്കണമെയെന്ന പ്രാര്‍ത്ഥനയാണ് വിശ്വാസി സമൂഹത്തിനിടയില്‍ ഉള്ളത്.

The name Corona was probably the first we heard of when the coronavirus erupted from China. However, in the name of "Corona" (Latin for coronation means crown), this sacred martyrdom came about at the age of just 16 years of faith in Christ. In the wake of the worldwide pandemic, the history of the saint is re-enacted in the mainstream medias.

Made of gold and silver, the ark weighs 93 cm and weighs 98 kg. The Catholic Cathedral in Aachen was built by Emperor Charlemagne in the 9th century. Officials decided to put the surviving ark on display in a gold-plated exhibition this summer, just before the outbreak of coronavirus. The official Daniella Loewenich, said the coroner's decision was to begin the revival earlier than expected.

Saint Corona is a holy woman who was martyred in Syria in the second century for the Christian faith. 16-year-old girl who was sentenced to death by Christ's followers. The verdict is as follows: Draw two adjacent palm trees in close proximity, then tie down the right side of her body in one palm and the left in the second palm. After tying it, the ropes that held the palm down were cut off. As the palms moved back to normal, her body parted.

The sacred relic was brought to Aachen in 997 AD. The relics that were kept under the slab of the were moved to the present ark during 1911-12. In the midst of the epidemic that is spreading throughout the world, the holy corona, which means crown and garland in Latin, is a prayer for believers to pray to God for mediation.

Comments