മെക്സിക്കോയില് പുരോഹിതനെ തടഞ്ഞുനിര്ത്തി തോക്ക് ഉപയോഗിച്ച് ആക്രമിച്ചു

മെക്സിക്കൻ സംസ്ഥാനമായ ഗെറേറോയിലെ ചിലാപ രൂപതയിലെ പുരോഹിതനായ ഫാ.വെലാസ്ക്വസ് ഫ്ലോറൻസിയോ ആണ് ആക്രമിക്കപ്പെട്ടത്.



ചിൽപാൻസിങ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്രമണം, തിരോധാനം, പലായനം, കൊലപാതകങ്ങൾ എന്നിവ അനുഭവിക്കുന്നവർക്ക് പിന്തുണ നൽകുന്ന സെന്റർ ഫോർ ദി റൈറ്റ്സ് ഓഫ് വിക്റ്റിംസ് ഓഫ് വയലൻസ് "മിനർവ ബെല്ലോ" എന്ന സംഘടനയുടെ ഡയറക്ടറാണ് ഫാദർ. പ്രദേശത്തെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള  പ്രവർത്തനമാണ് തൻ്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.

റൂറൽ നോർമൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപദേശം നൽകി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നതെന്ന് പുരോഹിതൻ പറഞ്ഞു.

ഹൈവേയിലൂടെ യാത്ര ചെയ്യുന്നതിനിടെ മോട്ടോര്സൈക്കിളിലെത്തിയ ആളുകൾ തന്നെ തടഞ്ഞതായി പുരോഹിതന് പറഞ്ഞു. "ആദ്യം അവർ എന്നെ പിന്നിൽ നിന്ന് വെടിവെച്ചു, തുടർന്ന് അവർ ടയർ പഞ്ചർ ആക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്‌തു , പിന്നെ അവർ മുന്നിൽ നിന്ന് വെടിവെച്ചു. ഭാഗ്യവശാൽ വെടിയുണ്ട എന്നെ ബാധിക്കാതിരുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമാണ്, "അദ്ദേഹം പറഞ്ഞു.

ഗുറേറോ സംസ്ഥാനത്തെ അറ്റോർണി ജനറലിന്റെ ഓഫീസിൽ, മനുഷ്യാവകാശ സംരക്ഷകർക്കെതിരായ കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക ഓപ്പറേഷൻ യൂണിറ്റിൽ പരാതി നൽകിയതായി പുരോഹിതൻ സൂചിപ്പിച്ചു. സുരക്ഷാ കാരണങ്ങളാൽ മറ്റൊരു പ്രദേശത്തേക്ക് മാറ്റം വാഗ്ദാനം ചെയ്തെങ്കിലും, ഫാ.വെലാസ്ക്വസ് ഫ്ലോറൻസിയോ ഈ വാഗ്ദാനം നിരസിച്ചു.

കാത്തലിക് സെന്ററിന്റെ കണക്കനുസരിച്ച്, 2018 ഡിസംബറിൽ മുതൽ ഒമ്പത് പുരോഹിതർ കൊല്ലപ്പെട്ടിട്ടുണ്ട് 


Comments