ഇസ്രായേൽ കുട്ടികൾക്കായി സ്വയം കൈമാറ്റം ചെയ്യപ്പെടാൻ തയ്യാറാണെന്ന് മാർപാപ്പയുടെ പ്രതിനിധി



ഹമാസ് ബന്ദികളാക്കി ഗാസയിൽ തടവിലാക്കിയ ഇസ്രായേൽ കുട്ടികൾക്കായി സ്വയം കൈമാറ്റം ചെയ്യപ്പെടാൻ തയ്യാറാണെന്ന് വിശുദ്ധ നാട്ടിലെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധി തിങ്കളാഴ്ച പറഞ്ഞു.

ഇറ്റലിയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ വീഡിയോ കോൺഫറൻസിനിടെ ഒരു ചോദ്യത്തിന് മറുപടിയായാണ് ജറുസലേം പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല തന്റെ അഭിപ്രായം പറഞ്ഞത്.

 "ഒരു കൈമാറ്റത്തിന് , എന്തിനും ഞാൻ തയ്യാറാണ്, ഇത് സ്വാതന്ത്ര്യത്തിലേക്ക് നയിച്ചാൽ, കുഞ്ഞുങ്ങളെ അവരുടെ ഭവനത്തിലേക്ക് കൊണ്ടുവരാനും സാധിച്ചാൽ.ഒരു കുഴപ്പപ്രശ്നവുമില്ല . എന്റെ ഭാഗത്ത് ഞാൻ അതിനായി പൂർണ്ണ സന്നദ്ധനാണെന്ന്  അദ്ദേഹം പറഞ്ഞു.

 "ആദ്യം ചെയ്യേണ്ടത് ബന്ദികളെ മോചിപ്പിക്കാൻ ശ്രമിക്കുകയാണ്, അല്ലാത്തപക്ഷം തടയാൻ ഒരു മാർഗവുമില്ല (അതിന്റെ തീവ്രത ).സഹായിക്കാൻ ഞങ്ങൾ പരിപൂർണ സന്നദ്ധരാണ് വ്യക്തിപരമായി ഞാനും "അദ്ദേഹം പറഞ്ഞു.

 എന്നിരുന്നാലും, ഒക്‌ടോബർ 7 ന് ഇസ്രായേലിനെ ആക്രമിച്ച് 1,300 പേരെ കൊന്നൊടുക്കിയ തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പായ ഹമാസുമായി താനും തന്റെ ഓഫീസും ഇതുവരെയും നേരിട്ട് ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

"നിങ്ങൾക്ക് ഹമാസുമായി സംസാരിക്കാൻ കഴിയില്ല. അത് വളരെ പ്രയാസമുള്ള കാര്യമാണ് ",അദ്ദേഹം പറഞ്ഞു.

200 ഓളം പേരെ ബന്ദികളാക്കിയിട്ടുണ്ട്, അവരിൽ ഒരു ഡസനോളം പേർ കുഞ്ഞുങ്ങളാണ്.

 ഏകദേശം 300,000 റോമൻ കത്തോലിക്കർ വസിക്കുന്ന ജോർദാൻ, സൈപ്രസ്, ഇസ്രായേൽ, പാലസ്തീനിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ റോമൻ കത്തോലിക്കാ പ്രവർത്തനങ്ങൾക്ക് പിസ്സബല്ല മേൽനോട്ടം വഹിക്കുന്നു.

 ഹമാസിനെ തകർക്കാൻ ഇസ്രായേൽ കരയുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ ഗാസയിലേക്ക് സഹായം എത്തിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

Comments