മരിയ ഭക്തിയും കത്തോലിക്ക വിശ്വാസത്തിലുള്ള അഭിമാനവും പ്രഘോഷിച്ചുക്കൊണ്ട് പ്രമുഖ ഹോളിവുഡ് നടി സിയോഭാന്‍ ഹോഗന്‍. ഹോഗന്‍ തിരക്കഥ രചിച്ച് നിര്‍മ്മിച്ച് അഭിനയിക്കുന്ന പുതിയ സിനിമയായ ‘ഷെല്‍ട്ടര്‍ ഇന്‍ സോളിറ്റ്യൂഡ്’ റിലീസിനോട് അനുബന്ധിച്ച് നാഷണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കത്തോലിക്കാ വിശ്വാസത്തെ താരം പുകഴ്ത്തിയത്. സിനിമയുടെ വിഷയം തിരഞ്ഞെടുക്കുന്നതില്‍ ''നിങ്ങളുടെ വിശ്വാസം എന്ത് പങ്കാണ് വഹിച്ചിട്ടുള്ളത്?'' എന്ന ചോദ്യത്തിനു ഉത്തരമായിട്ടാണ് ഹോഗന്‍ തന്റെ വിശ്വാസത്തേക്കുറിച്ച് മനസ്സ് തുറന്നത്. 20 വര്‍ഷങ്ങളായി ജപമാല ഗ്രൂപ്പിലുണ്ടെന്നും കത്തോലിക്ക വിശ്വാസമാണ് എല്ലാമെന്നും നടി സിയോഭാന്‍ ഹോഗന്‍ പറഞ്ഞു.
എടുക്കുന്ന ഓരോ തീരുമാനത്തിലും ക്രൈസ്തവ വിശ്വാസത്തിന് പങ്കുണ്ടെന്നും വിശ്വാസവുമായി പൊരുത്തപ്പെടുന്ന ജോലി ചെയ്യുവാനാണ് ആഗ്രഹിക്കുന്നതെന്നും ഹോഗന്‍ മറുപടി നല്‍കി. ഷൂട്ടിംഗ് സെറ്റിലായിരിക്കെ സഹായത്തിനായി തിരിയുന്ന ഏതെങ്കിലും സ്വര്‍ഗ്ഗീയ മധ്യസ്ഥനുണ്ടോ? എന്ന ചോദ്യത്തിന്, താന്‍ ലിസ്യുവിലെ വിശുദ്ധ ത്രേസ്യയോട് പ്രാര്‍ത്ഥിക്കാറുണ്ടെന്നും, താന്‍ കത്തോലിക്കാ സര്‍വ്വകലാശാലയില്‍ അഭിനയം പഠിക്കവേ എല്ലാ അഭിനേതാക്കളുടേയും മധ്യസ്ഥ വിശുദ്ധനായ വിശുദ്ധ ജെനെസിയൂസിനോട് പ്രാര്‍ത്ഥിക്കുന്നുണ്ടായിരിന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
Comments
Post a Comment