വൈദികരുടെ കുരുതിക്കളത്തെ കുറിച്ച് കേട്ടിട്ടുണ്ടോ

 തെക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് മൂന്ന്‍ കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 5 പേരെ തട്ടിക്കൊണ്ടുപോയി. മിഷ്ണറി ഡോട്ടേഴ്സ് ഓഫ് മാറ്റര്‍ എക്ലേസ്യ സന്യാസ സമൂഹാംഗങ്ങളാണ് സന്യാസിനികള്‍. കന്യാസ്ത്രീകളില്‍ ഒരാളുടെ അമ്മയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിക്ക് എംബാനോയിലേക്കുള്ള റോഡില്‍വെച്ചാണ് ഇവര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത്. തട്ടിക്കൊണ്ടുപോകലിന് ഇരയായ സന്യാസിനികളെയും മറ്റുള്ളവരേയും കുറിച്ച് നിലവില്‍ തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നു മിഷ്ണറി ഡോട്ടേഴ്സ് ഓഫ് മാറ്റര്‍ എക്ലേസ്യ അറിയിച്ചു. മിഷ്ണറി സണ്‍സ് ഓഫ് ഹോളി ട്രിനിറ്റി സമൂഹാംഗമാണ് സെമിനാരി വിദ്യാര്‍ത്ഥി.

വൈദികരുടെ കുരുതിക്കളം എന്നറിയപ്പെടുന്ന നൈജീരിയയില്‍ ക്രിസ്തീയ സമൂഹങ്ങളില്‍ നിന്നുള്ളവരെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. എളുപ്പത്തില്‍ പണം ഉണ്ടാക്കുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് വൈദികരെയും സന്യാസിനികളെയും തട്ടിക്കൊണ്ടു പോകുന്നത്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൊക്കോഹറാം ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളും, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സെമിനാരി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന്‍ പേര്‍ ഫുലാനികളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.Comments