മാര്‍ച്ച് 4 : വി. കാസിമീര്‍ (1458-1483)

രാജകൊട്ടാരവും സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു യഥാര്‍ഥ രാജാവിനെ തേടി ഇറങ്ങിയ രാജകുമാരനാണു വിശുദ്ധ കാസിമീര്‍. പോളണ്ടിലെ രാജാവായിരുന്ന കാസിമീര്‍ നാലാമന്റെയും ഓസ്ട്രിയിലെ എലിസബത്ത് രാജകുമാരിയുടെയും മകനായിരുന്നു കാസിമീര്‍. എന്നാല്‍ ചെറുപ്രായം മുതല്‍ തന്നെ അച്ഛനെക്കാള്‍ വലിയ രാജാവിനെയാണ് കാസിമീര്‍ തിരഞ്ഞത്.



കാനന്‍ ജോണ്‍ ഡഗ്ലോസായുടെ ശിക്ഷണത്തില്‍ ദൈവവിശ്വാസത്തില്‍ അടിയുറച്ച ജീവിതമാണ് കാസിമീര്‍ നയിച്ചത്. രാജകൊട്ടാരവും അവിടുത്തെ സൗകര്യങ്ങളും മുള്ളുമെത്ത പോലെയായിരുന്ന കാസിമീറിന്. ദൈവസന്നിധിയിലേക്ക് അടുക്കുന്നതില്‍ നിന്നു തന്നെ തടയുന്ന പ്രതിബന്ധങ്ങളായാണ് ഇവയൊക്കെയും കാസിമീര്‍ കണ്ടത്. രാജവസ്ത്രങ്ങള്‍ അണിയാനോ ആഡംബരമായി നടക്കാനോ അദ്ദേഹം ഇഷ്ടപ്പെട്ടിഫല്ല. കാസിമീറിന്റെ ഈ തരം ജീവിതത്തില്‍ അസ്വസ്ഥനായി രുന്നു അച്ഛന്‍. ഒരിക്കല്‍ ഹങ്കറിയിലേക്കു സൈന്യത്തെ നയിക്കാന്‍ രാജാവ് മകനോടു കല്‍പിച്ചു. കാസിമീറിനു താത്പര്യമിഫല്ലായിരുന്നെങ്കിലും അച്ഛന്റെ ആഗ്രഹപ്രകാരം സൈന്യത്തെ നയിച്ചു. എന്നാല്‍, ഇടയ്ക്കു വച്ചു മുന്നോട്ടു പോകാന്‍ താത്പര്യമിഫല്ലാതെ അദ്ദേഹം മടങ്ങിപ്പോന്നു. ക്ഷുഭിതനായ രാജാവ് കാസിമീറിനെ നാടുകടത്തി. 23-ാം വയസില്‍ കരള്‍രോഗം വന്നു കാസിമീര്‍ മരിച്ചു. കന്യകാമറിയത്തിന്റെ വലിയ ഭക്തനായിരുന്നു കാസിമീര്‍. ''എന്നും മാതാവിനെ ഓര്‍ത്തു പാടുക'' എന്ന ഗാനം അദ്ദേഹത്തിനു ഏറെ പ്രിയപ്പെട്ടതായിരുന്നു.

Comments