മാര്‍ച്ച് 3 : വിശുദ്ധ കാതറിന്‍ ഡെക്‌സല്‍ (1858-1955)

ഫിലാഡല്‍ഫിയയിലെ വളരെ സമ്പന്നമായ ഒരു കുടുംബത്തില്‍ 1858ലാണു കാതറിന്‍ ജനിച്ചത്. അവളുടെ മാതാപിതാക്കള്‍ സമ്പന്നരായിരുന്നുവെങ്കിലും ദൈവവിശ്വാസവും മനുഷ്യസ്‌നേ ഹവും ഉള്ളവരായിരുന്നു. പാവപ്പെട്ടവര്‍ക്കായി ജീവിക്കാന്‍ അവര്‍ കാതറിനെ പഠിപ്പിച്ചു. ആഴ്ചയില്‍ രണ്ടു ദിവസം വീട്ടില്‍ പാവപ്പെട്ട വര്‍ക്കു ഭക്ഷണവും വസ്ത്രവും കൊടുക്കുക പതിവായിരുന്നു. മാതാപിതാക്കളുടെ മനുഷ്യസ്‌നേഹവും കാരുണ്യപ്രവര്‍ത്തികളും കണ്ടു കാതറിന്‍ വളര്‍ന്നു.ഒരിക്കല്‍ തന്റെ പിതാവിനൊപ്പം ഉത്തര അമേരിക്ക സന്ദര്‍ശിച്ച കാതറിന്‍ അവിടെ കറുത്ത വര്‍ഗക്കാരോടുള്ള പീഡനവും മനുഷ്യാവകാശ ധ്വംസനങ്ങളും കണ്ടു അസ്വസ്ഥയായി. തന്റെ ജീവിതം പൂര്‍ണമായി അവര്‍ക്കു വേണ്ടി ഒഴിഞ്ഞുവയ്ക്കാന്‍ അവള്‍ തീരുമാനിച്ചു. 33 വയസു മുതല്‍ 1955ല്‍ മരിക്കുന്നതു വരെ അവളുടെ ജീവിതവും കുടുംബസ്വത്തായ രണ്ടു കോടി ഡോളറും പാവപ്പെട്ടവര്‍ക്കായി മാറ്റിവച്ചു. കറുത്തവര്‍ഗക്കാര്‍ക്കായി സ്‌കൂളുകളും 40 സന്യാസ കേന്ദ്രങ്ങളും ഒരു സര്‍വകലാശാലയും തന്റെ ജീവിതകാലത്തു സ്ഥാപിക്കാന്‍ കാതറിനു കഴിഞ്ഞു

Comments