മാര്‍ച്ച് 16 : വി. ഏബ്രഹാം (എ.ഡി. 296-366)

സിറിയയിലെ എദേസയിലാണ് വിശുദ്ധ ഏബ്രഹാം ജനിച്ചത്. ചെറുപ്രായത്തില്‍ വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി ഏബ്രഹാം വിവാഹിതനാകാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ വിവാഹ ചടങ്ങു കള്‍ നടക്കുന്ന ദിവസം ഏബ്രഹാം ഓടി രക്ഷപ്പെട്ടു. ഒരു കെട്ടിടത്തി ന്റെ അടച്ചിട്ട മുറിയില്‍ കയറി ഒളിച്ചിരുന്നു. ആത്മീയ ജീവിതമാണ് തന്റെ ആഗ്രഹമെന്നു ഏബ്രഹാം തന്റെ വീട്ടുകാരോടു ആവര്‍ത്തിച്ചു പറഞ്ഞു. ഒടുവില്‍ ഏബ്രഹാമിന്റെ ആഗ്രഹപ്രകാരം വിവാഹം ഉപേക്ഷിച്ചു.പിന്നീട് എഡെസയിലെ ബിഷപ്പ് ഏബ്രഹാമിനെ പുറത്തേക്കു കൊണ്ടുവരുന്നതു വരെച്ച പത്തുവര്‍ഷക്കാലത്തോളം ആ അടച്ചിട്ട മുറിയില്‍ പ്രാര്‍ഥനയും ഉപവാസവുമായി ഏബ്രഹാം ജീവിച്ചു. ബിഷപ്പിന്റെ നിര്‍ബന്ധപ്രകാരം കിഡുന എന്ന കുഗ്രാമത്തിലേക്ക് ഏബ്രഹാം പ്രേഷിതപ്രവര്‍ത്തന ത്തിനായി പോയി. അവിടെ പുതിയ ദേവാലയം പണിയുകയും ആ പ്രദേശത്തുള്ള സകലരെയും ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്ത ശേഷം ഏബ്രഹാം തന്റെ മുറിയിലേക്കു മടങ്ങിപ്പോയി. കിഡുനയിലെ വിജയകരമായ പ്രേഷിതപ്രവര്‍ത്തനം 'ഏബ്രഹാം കിഡൂനെയിയ' എന്ന പേര് അദ്ദേഹത്തിനു നേടിക്കൊടുത്തു. പിന്നീട് ഒരിക്കല്‍ മാത്രമേ ഏബ്രഹാം തന്റെ മുറിയില്‍ നിന്നു പുറത്തിറങ്ങിയുള്ളൂ. വിശുദ്ധയായി തീര്‍ന്ന മേരി എന്ന യുവതിയെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. പാപത്തില്‍ മുഴുകി ജീവിച്ചിരുന്ന മേരിയെ ഒരു സൈനികന്റെ വേഷം ധരിച്ചു ഏബ്രഹാം സന്ദര്‍ ശിച്ചു. അവള്‍ ചെയ്ത പാപങ്ങളെ കുറിച്ചു പറഞ്ഞു മനസിലാക്കി ദൈവികമായ ജീവിതത്തി ലേക്ക് അവരെ കൊണ്ടുവരികയു ചെയ്തു.

Comments