ഫെബ്രുവരി 28 : വാഴ്ത്തപ്പെട്ട വില്ലാന ഡിബോട്ടി (1332-1361)

ഇറ്റലിയിലെ ഫേïാറന്‍സില്‍ ജീവിച്ച വില്ലാന എന്ന വിശുദ്ധ അവരു ടെ ഇരുപത്തിയൊമ്പതാം വയസിലാണു മരിച്ചത്. മരണശേഷം മുപ്പതാം ദിവസമാണ് വില്ലാനയുടെ ഭൗതികശരീരം അടക്കം ചെയ്യു ന്നത്. അവരുടെ മൃതദേഹത്തില്‍ അവസാനമായി ചുംബിക്കുവാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി ജനം തടിച്ചുകൂടിക്കൊണ്ടിരുന്ന താണ് ഈ മുപ്പതുദിവസം സംസ്‌കാരം വൈകിച്ചത്. അത്രയ്ക്കു ജനങ്ങള്‍ക്കു പ്രിയങ്കരിയായിരുന്നു വില്ലാന. ഒരു വ്യാപാരിയുടെ മകളായിരുന്നു അവര്‍. ബാല്യകാലം മുതല്‍ തന്നെ ഭക്തിപൂര്‍വമുള്ള പ്രാര്‍ഥനകളും ഉപവാസവും ശീലമാക്കിയ വില്ലാന, പതിമൂന്നാം വയസില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. കന്യാസ്ത്രീയാകുക എന്ന തന്റെ ലക്ഷ്യത്തിനു മാതാപിതാക്കള്‍ എതിരുനില്‍ക്കുന്നതില്‍ ദുഃഖിതയായിരുന്നു അവര്‍. ഒരു കന്യാസ്ത്രീമഠത്തിലേക്കാണ് അവള്‍ ഒളിച്ചോടിയത്. പക്ഷേ, അവിടെ അവളെ സ്വീകരിച്ചില്ല.



വീട്ടിലേക്കു മടങ്ങിപ്പോകുവാനാണ് അവര്‍ ആവശ്യപ്പെട്ടത്. വീട്ടില്‍ മടങ്ങിയെത്തിയ വില്ലാനയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. റോസോ ഡി പിയറോ എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. കന്യാസ്ത്രീമഠത്തില്‍ നിന്നു തിരിച്ചയച്ചതും വിവാഹം കഴിക്കേണ്ടിവന്നതും വില്ലാനയെ ഏറെ വേദനിപ്പിച്ചു. അവളുടെ ജീവിതരീതിതന്നെ മാറി. അലസയായി. ലൗകികസുഖങ്ങളില്‍ തൃപ്തിപ്പെട്ടു ജീവിച്ചുതുടങ്ങി. ഒരിക്കല്‍ ഒരു സല്ക്കാര പാര്‍ട്ടിക്കു പോകുന്നതിനായി വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടിരിക്കെ കണ്ണാടിയില്‍ തന്റെ പ്രതിരൂപം ഒരു ദുര്‍ദേവതയുടെതായി അവര്‍ക്ക് അനുഭവപ്പെട്ടു. തന്റെ ജീവിതംവഴിതെറ്റി പോകുന്നതായി ദൈവം മനസിലാക്കിതരികയാണെന്നു തിരിച്ചറിഞ്ഞ വില്ലാന അപ്പോള്‍ തന്നെ വസ്ത്രങ്ങള്‍ മാറ്റി വിലകുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വീട്ടില്‍ നിന്നുമിറങ്ങി.
ഡൊമിനികന്‍ സന്യാസസഭയുടെ കീഴിലുള്ള ഒരു ആശമത്തിലേക്കാണ് വില്ലാന പോയത്. അവളെ അവിടെ സ്വീകരിച്ചു. കൂടുതല്‍ സമയവും പ്രാര്‍ഥനയും വേദപുസ്തകപാരായണവുമായി വില്ലാന കഴിഞ്ഞു. ചെയ്തുപോയ പാപങ്ങളുടെ മോചനത്തിനായി വീടുകളില്‍ കയറിയിറങ്ങി ഭിക്ഷയാചിച്ചാണ് വില്ലാന പിന്നീട് ജിവിച്ചത്. ഇത് അവളുടെ പഴയ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും നാണക്കേടിനുകാരണമായി. ഭിക്ഷയാചിക്കുന്നതു അവസാനിപ്പിക്കാന്‍ അവര്‍ നിരന്തരം അഭ്യര്‍ ഥിച്ചുകൊണ്ടിരുന്നു. വി. കുര്‍ബാനയുടെ മധ്യേ പലതവണ അവള്‍ക്കു ഹര്‍ഷോന്മാദം അനുഭവ പ്പെടുമായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനവും നിരവധി തവണ വില്ലാനയ്ക്കു ലഭിച്ചു. പ്രവചനവരവും ശത്രുക്കളെ പോലും സ്‌നേഹിതരാക്കുന്നതിനുള്ള പ്രത്യേകകഴിവും അവള്‍ക്കുണ്ടായിരുന്നു. 1361ല്‍ വില്ലാന രോഗബാധിതയായി മരിച്ചു.

Comments