പോളണ്ടിലെ പ്രമുഖനായ ഒരു സെനറ്ററുടെ മകനായി ജനിച്ച സ്റ്റാ നിസ്ലോസ് അമ്മയുടെ ഉദരത്തില്‍ കിടന്നപ്പോള്‍ തന്നെ യേശുവിനെ സ്വീകരിച്ച വിശുദ്ധനായാണ് അറിയപ്പെടുന്നത്. സ്റ്റാനിസ്ലോസിനെ അമ്മ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ അവരുടെ വയറിനു മുകളില്‍ യേശു എന്ന് എഴുതിയതു പോലെ ഒരു പ്രകാശലിഖിതം കാണപ്പെട്ടു. തനിക്കു പിറക്കാന്‍ പോകുന്ന മകന്‍ യേശുവിന്റെ പ്രിയപ്പെട്ടവനായി തീരുമെന്ന് മനസിലാക്കിയ ആ അമ്മ മകനെ ബാല്യകാലം മുതല്‍ തന്നെ യേശുവിനോടുള്ള ഭക്തിയാല്‍ നിറച്ച് വളര്‍ത്തി. പതിനാലാമത്തെ വയസില്‍ സ്റ്റാനിസ്ലോസ് ജെസ്യൂട്ട് സഭയുടെ (ഈശോ സഭ) കീഴിലുള്ള ഒരു കോളജില്‍ ചേര്‍ന്നു. സഹോദരന്‍ പോളും കൂടെയുണ്ടായിരുന്നു. എല്ലാവരും കളികളും മറ്റു വിനോദങ്ങളുമായി നടന്നപ്പോള്‍ സ്റ്റാനിസ്ലോസ് മാത്രം ഒതുങ്ങി എവിടെയെങ്കിലും മാറി ഇരുന്ന് പ്രാര്‍ഥിക്കുമായിരുന്നു.
സഹോദരനായ പോളിനു തന്റെ കൂടെ കളിക്കാന്‍ വരാത്ത സഹോദരനോട് വിദ്വേഷം വളര്‍ന്നു. മറ്റുള്ളവരുടെ മുന്നില്‍ വച്ച് അവനെ പരിഹസിക്കുക, മര്‍ദ്ദിക്കുക എന്നിവയൊക്കെ പോള്‍ പതിവാക്കി. ഇതുമൂലം അനുഭവിച്ച മാന സിക ക്ലേശം രോഗങ്ങളാണു സ്റ്റാനിസ്ലോസിനു സമ്മാനിച്ചത്. മരണം മുന്നില്‍ കണ്ടപ്പോള്‍ ഒരു പുരോഹിതനെ വിളിച്ച് തനിക്ക് വി. കുര്‍ബാന നല്‍കുവാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ കൂടെയുള്ള സഹോദരനടക്കമുള്ളവര്‍ അതിനും തയാറായില്ല. ആരും തുണയില്ലാതെ വന്നപ്പോള്‍ സ്റ്റാനിസ്ലോസിന് ഏക ആശ്രയം യേശുവായിരുന്നു. തന്റെ മധ്യസ്ഥനായ വി. ബാറബറായോട് അദ്ദേഹം കരഞ്ഞു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഒരു ദിവസം രാത്രിയില്‍ വി. ബാറബറ രണ്ടു മാലാ ഖമാര്‍ക്കൊപ്പം എത്തി തനിക്കു വി. കുര്‍ബാന നല്‍കുന്നതായി സ്റ്റാനിസ്ലോസ് സ്വപ്നം കണ്ടു. മറ്റൊരു ദിവസം പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനമുണ്ടായി.
രോഗങ്ങളില്‍ നിന്നു താത്കാലിക വിടുതല്‍ പ്രാപിച്ചിരിക്കുന്നതായി കന്യാമറിയം അദ്ദേഹത്തോടു പറഞ്ഞു. ഈശോ സഭയില്‍ ചേര്‍ന്ന് പ്രേഷിത പ്രവര്‍ത്തനം നടത്തുവാനും മാതാവ് ആവശ്യപ്പെട്ടു. മകന്‍ ഈശോ സഭയില്‍ ചേരുന്നതിനോട് സ്റ്റാനിസ്ലോസിന്റെ പിതാവിന് താത്പര്യമുണ്ടാ യിരുന്നില്ല. വീട്ടില്‍ നിന്ന് വേഷംമാറി ഒളിച്ചോടി അദ്ദേഹം ഓക്‌സബര്‍ഗില്‍ വി. പീറ്റര്‍ കനീഷ്യ സിന്റെ സമീപത്തെത്തി. അദ്ദേഹത്തിനൊപ്പം റോമിലേക്ക് പോയ സ്റ്റാനിസ്ലോസ് വി. ഫ്രാന്‍സീസ് ബോര്‍ജിയയുടെ(ഒക്‌ടോബര്‍ പത്തിലെ വിശുദ്ധന്‍) സഹായത്തോടെ ഈശോ സഭയില്‍ ചേര്‍ന്നു. സന്യാസിയായി പത്തുമാസം പിന്നിട്ടപ്പോള്‍ തന്നെ, സ്റ്റാനിസ്ലോസിന്റെ വിശുദ്ധിയും എളിമയും ഭക്തിയും സര്‍വരിലും മതിപ്പുണ്ടാക്കി. എന്നാല്‍, രോഗങ്ങള്‍ അപ്പോഴും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു.
മരണം അടുത്തിരിക്കുന്നതായി ബോധ്യപ്പെട്ടപ്പോള്‍ വി. ലോറന്‍സിനോട് അദ്ദേഹം പ്രാര്‍ഥിച്ചു. മാതാവിന്റെ സ്വര്‍ഗാരോപണ ദിവസം തന്റെ മരണം സംഭവിക്കണം എന്നാ യിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ഥന. ആഗസ്റ്റ് 12-ാം തീയതി അദ്ദേഹത്തിനു പനി കൂടുതലായി. പിറ്റേന്ന് അന്ത്യകൂദാശ സ്വീകരിച്ചു. സ്വര്‍ഗാരോപണതിരുനാള്‍ ദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് ആഘോഷകരമായ തിരുനാള്‍ കുര്‍ബാന നടന്നുകൊണ്ടിരിക്കെ അദ്ദേഹം മരിച്ചു. പതിനെട്ടാം വയസുവരെയെ ജീവിച്ചുള്ളുവെങ്കിലും നിത്യതയിലേക്ക് കടന്നുചെല്ലാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
Comments
Post a Comment