ഇറ്റലിയിലെ സിസിലിയില്‍ ജനിച്ച ആന്‍ഡ്രുവിന്റെ ആദ്യ പേര് ലൊറെന്‍സോ എന്നായിരുന്നു. വെനീസിലായിരുന്നു വിദ്യാഭ്യാസം. ചരിത്രം, തത്വശാസ്ത്രം എന്നിവയില്‍ ബിരുദം സമ്പാദിച്ചശേഷം അദ്ദേഹം പൗരോഹിത്യത്തിലേക്ക് തിരിഞ്ഞു. ഇരുപത്തിയാറാം വയസില്‍ പട്ടം സ്വീകരിച്ചു. തുടര്‍ന്ന് സിവല്‍ കാനന്‍ നിയമങ്ങള്‍ പഠിച്ച് നേപ്പിള്‍സിലെ സഭാനിയമങ്ങളുടെ കോടതിയില്‍ ജോലി നോക്കി. ഒരിക്കല്‍ കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ തന്റെ ഒരു സുഹൃത്തിനെ രക്ഷിക്കാന്‍ ആന്‍ഡ്രൂവിന് ഒരു കള്ളം പറയേണ്ടി വന്നു. കള്ളസാക്ഷ്യം പറഞ്ഞ് കേസ് ജയിച്ചുവെങ്കിലും ആ സംഭവം അദ്ദേഹത്തെ മാറ്റിമറിച്ചു. താന്‍ ചെയ്തത് ദൈവ കല്പനയുടെ ലംഘനമാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ മാനസികമായി തളര്‍ത്തി.
അഭിഭാഷക നായുള്ള ജോലി തന്നെ ഉപേക്ഷിച്ച് പശ്ചാത്താപത്തിന്റെ വഴി തിരഞ്ഞെടുത്തു. നേപ്പിള്‍സിലെ ഒരു കോണ്‍വന്റ് അക്കാലത്ത് പരക്കെ സംസാരവിഷയമായിരുന്നു. അച്ചടക്കരാ ഹിത്യവും സദാചാരപരമല്ലാത്ത പ്രവൃത്തികളും മൂലം ചീത്തപ്പേര് കേള്‍പ്പിച്ച ആ കോണ്‍വന്റിനെ ശരിയായ രൂപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആര്‍ച്ചബിഷപ്പ്, ബിഷപ്പ് ആന്‍ഡ്രുവിനെ ചുമത ലപ്പെടുത്തി. അദ്ദേഹം മികച്ച ഒരു മാതൃകയായി പ്രവര്‍ത്തിച്ചു. നിരന്തരമായ പരിശ്രമത്തിലൂടെ നഷ്ടപ്പെട്ടു പോയ സല്‍പ്പേരു വീണ്ടെടുത്ത് കോണ്‍വന്റില്‍ ഈശ്വരചൈതന്യം മടക്കികൊണ്ടു വന്നു.
എന്നാല്‍, ഈ പ്രവൃത്തി ചിലരുടെ ശത്രുതയ്ക്കു കാരണമായി. കോണ്‍വന്റില്‍ നിന്ന് അദ്ദേഹം പറഞ്ഞുവിട്ട ചില ആളുകള്‍ ചേര്‍ന്ന് ആന്‍ഡ്രുവിനെ ആക്രമിച്ചു. മാരകമായി പരുക്കേറ്റ് മരണത്തെ മുന്നില്‍കണ്ടുവെങ്കിലും ആന്‍ഡ്രു അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു മാതൃകാപുരോഹിതനായിരുന്നു അദ്ദേഹം. വി. കുര്‍ബാന ഭക്തിപൂര്‍വം അദ്ദേഹം അര്‍പ്പി ക്കുന്നതു കാണാന്‍ നിരവധി ആളുകള്‍ എത്തുമായിരുന്നു. നിരവധി പേരെ അദ്ദേഹം യേശുവി ലേക്ക് അടുപ്പിച്ചു. പാപത്തില്‍ മുഴുകി ജീവിച്ചവരെ നേര്‍വഴിയിലേക്ക് കൊണ്ടുവന്നു. വി. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്നാണ് അദ്ദേഹം മരിച്ചത്. നേപ്പിള്‍സിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ മൃതദേഹം അടക്കം ചെയ്തു. 1712 ല്‍ പോപ് ക്ലെമന്റ് പതിനൊ ന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Comments
Post a Comment