സ്വര്‍ണപ്പണിക്കാരനായ എലിജിയസ് തന്റെ വിശുദ്ധ ജീവിതത്തി ലൂടെ സ്വര്‍ഗത്തില്‍ പണിത സുവര്‍ണ സിംഹാസനത്തിന്റെ കഥയാണിത്. യേശുവിന്റെ ശിഷ്യനും ഇന്ത്യയുടെ അപ്പസ്‌തോ ലനുമായ തോമാശ്ലീഹാ കേരളത്തില്‍ വന്നപ്പോള്‍ സംഭവിച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു കഥയുണ്ട്. മരപ്പണിക്കാരനായി എത്തിയ തോമാശ്ലീഹായോട് രാജാവ് തനിക്കായി ഒരു കൊട്ടാരം പണിയാന്‍ ആവശ്യപ്പെട്ടു. യഥേഷ്ടം പണവും നല്കി. എന്നാല്‍ ഈ പണ മൊക്കെയും സാധുക്കള്‍ക്ക് വിതരണം ചെയ്യുകയാണ് തോമസ് ചെയ്തത്. ഇടയ്ക്കിടെ രാജാവി ന്റെ പക്കല്‍ചെന്നു പണി പൂര്‍ത്തിയായി വരുന്നുവെന്നു പറഞ്ഞു പണം വാങ്ങിക്കൊണ്ടേയിരുന്നു. അതും സാധുക്കള്‍ക്ക് കൊടുത്തു. ഒടുവില്‍ രാജാവ് കള്ളം തിരിച്ചറിയുകയും തോമാശ്ലീഹായെ തടവിലാക്കുകയും ചെയ്തു. അന്നുരാത്രി രാജാവിന്റെ സഹോദരന്‍ മരിച്ചു. അയാള്‍ സ്വര്‍ഗരാജ്യ ത്തിലെത്തിയപ്പോള്‍ അവിടെ ഒരു മനോഹരമായ കൊട്ടാരം കാണുകയും തോമാശ്ലീഹാ തന്റെ സഹോദരനായ രാജാവിനു വേണ്ടി പണിത കൊട്ടാരമാണെന്നു മനസിലാക്കുകയും ചെയ്തു വെന്നാണു കഥ
തോമാശ്ലീഹായും എലിജിയസുമായി ബന്ധമൊന്നുമില്ല. പക്ഷേ, ഈ കഥയുമായി എലിജിയസി ന്റെ ജീവിതത്തിനു സാമ്യമുണ്ട്. സ്വര്‍ണപ്പണിക്കാരനായിരുന്നു എലിജിയസെന്നു പറഞ്ഞല്ലോ. ആത്മാര്‍ഥതയോടെ അദ്ദേഹം ജോലി ചെയ്തു. ദൈവാനുഗ്രഹത്താല്‍ മികച്ച സ്വര്‍ണപ്പണിക്കാര നെന്ന പേരും സമ്പാദിച്ചു. പാരീസിലെ ക്ലോട്ടയര്‍ രണ്ടാമന്‍ രാജാവ് എലിജിയസിന്റെ സാമര്‍ഥ്യം കേട്ടറിഞ്ഞ് അദ്ദേഹത്തെ സ്വര്‍ണവും രത്‌നവും കൊണ്ട് ഒരു സിംഹാസനം ഉണ്ടാക്കുവാന്‍ ഏല്‍പിച്ചു. രാജാവ് കൊടുത്ത സ്വര്‍ണവും രത്‌നങ്ങളും കൊണ്ട് ഒരു സിംഹാസനത്തിനു പകരം രണ്ട് സിംഹാസനങ്ങള്‍ പണിതു കൊടുത്തു. സന്തുഷ്ടനായ ക്ലോട്ടയര്‍ എലിജിയസിനെ തന്റെ സ്വര്‍ണഖനിയുടെ സൂക്ഷിപ്പുകാരനാക്കി. ഭക്തരായ മാതാപിതാക്കള്‍ പകര്‍ന്നുനല്‍കിയ ദൈവ സ്‌നേഹവും ഭക്തിയുമായിരുന്നു എലിജിയസിന്റെ സമ്പാദ്യം. വി. ഗ്രന്ഥങ്ങള്‍ വായിച്ചും ദേവാലയ പ്രാര്‍ഥനകളില്‍ പങ്കെടുത്തും ഉപവാസമനുഷ്ഠിച്ചുമാണ് അദ്ദേഹം ജീവിച്ചിരുന്നത്.
തന്റെ സമ്പാ ദ്യമെല്ലാം അദ്ദേഹം സാധുക്കള്‍ക്കു വിതരണം ചെയ്തു. രോഗികളെയും പാവപ്പെട്ടവരെയും സഹാ യിച്ചു; ശുശ്രൂഷിച്ചു. അടിമകളെ വിലയ്ക്കു വാങ്ങി അവരെ മോചിപ്പിക്കുകയായിരുന്നു എലിജി യസിന്റെ മറ്റൊരു സദ്പ്രവൃത്തി. കൊട്ടാരത്തില്‍ താമസിക്കവെ പലവിധമായ പ്രലോഭനങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും അദ്ദേഹം അവയെയെല്ലാം അതിജീവിച്ചു. എലിജിയസിന്റെ വീട് ആര്‍ക്കും പെട്ടെന്നു തിരിച്ചറിയാമായിരുന്നു. അനാഥരും അടിമകളും രോഗികളും ഭിക്ഷക്കാരുമായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്. അവര്‍ക്കൊപ്പം രാജക്കൊട്ടാര ത്തിലെ ഉദ്യോഗസ്ഥനായ എലിജിയസും. നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും എലിജിയസ് തന്റെ സമ്പാദ്യം ഉപയോഗിച്ച് പണിതു. സുവിശേഷം പ്രസംഗിച്ച് നിരവധി പേരെ ക്രൈസ്തവ വിശ്വാസികളാക്കി മാറ്റി.
എലിജിയസിന്റെ സദ്പ്രവൃത്തികള്‍ എല്ലാവരെയും അദ്ദേഹവുമായി അടുപ്പിച്ചു. ഫ്രാന്‍സിലെ നോയണിലെ ബിഷപ്പായി എലിജിയസിനെ നിയമിക്കാന്‍ സഭാ അധികാ രികള്‍ തീരുമാനിച്ചു. എന്നാല്‍, വൈദികനല്ലാത്തതിന്റെ പേരില്‍ അദ്ദേഹം ആ പദവി ഏറ്റെടുത്തി ല്ല. പിന്നീട് പൗരോഹിത്യപഠനം നടത്തി വൈദികനായി പട്ടം സ്വീകരിച്ചശേഷം മാത്രമേ മെത്രാന്‍ പദവി അദ്ദേഹം സ്വീകരിച്ചുള്ളു. 660 ഡിസംബര്‍ ഒന്നിനു കടുത്ത പനി ബാധിച്ച് എലിജിയസ് മരിച്ചു. 71 വയസു വരെ വിശുദ്ധ ജീവിതം നയിച്ച് എലിജിയസ് മരിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ അദ്ദേഹത്തിനായി സുവര്‍ണസിംഹാസനം നിര്‍മിക്കപ്പെട്ടു കഴിഞ്ഞിരുന്നു. സ്വര്‍ണപ്പണിക്കാര്‍, കര്‍ഷകര്‍, ആശാരിമാര്‍ എന്നിവരുടെ മധ്യസ്ഥനായി എലിജിയസ് അറിയപ്പെടുന്നു.
Comments
Post a Comment