ഒക്ടോബര്‍ 19 : വി. ആഗ്നസ് (1602-1634)

ഏഴു വയസുള്ളപ്പോള്‍ യേശുവിന്റെ നാമത്തില്‍ തന്റെ ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച വിശുദ്ധയാണ് ആഗ്നസ്. ഫ്രാന്‍സിലെ ലെ പുയില്‍ 1602 നവംബര്‍ 17 നാണ് ആഗ്നസ് ജനിച്ചത്. മാതാപിതാക്ക ള്‍ സ്‌നേഹസമ്പന്നരായിരുന്നു. ഒരു കാര്യത്തിലും കുറവു വരുത്താ തെ അവര്‍ ആഗ്നസിനെ വളര്‍ത്തി. പക്ഷേ, ആഗ്നസ് അസ്വസ്ഥയാ യിരുന്നു. പ്രാര്‍ഥിക്കുവാനും തനിച്ചിരിക്കാനും അവള്‍ ഇഷ്ടപ്പെട്ടു. ഏഴു വയസു മാത്രം പ്രായമുള്ളപ്പോള്‍ ആഗ്നസ് കടുത്ത വിഷാദ രോഗത്തിന്റെ അടിമയായതു പോലെ പെരുമാറി. ദൈവസ്‌നേഹത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം അവളെ അലട്ടിയിരുന്നു.



മാതാപിതാക്കള്‍ക്ക് അവളുടെ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനായില്ല. ഒരിക്കല്‍ ഏകാന്തതമായി ഇരുന്നു പ്രാര്‍ഥിക്കവേ അവള്‍ക്ക് ഒരു ദര്‍ശനമു ണ്ടായി. യേശുവിന് പൂര്‍ണമായി സമര്‍പ്പിച്ചു കൊണ്ട് ജീവിച്ചാല്‍ എല്ലാ ദുഃഖങ്ങളും അകലുമെന്ന് ഒരു ശബ്ദം അവള്‍ കേട്ടു. യേശുവിന്റെയും മറിയത്തിന്റെയും അടിമയായി ജീവിക്കാന്‍ അവള്‍ തീരുമാനിച്ചു. വീട്ടിലേക്ക് മടങ്ങിയെത്തിയ ആഗ്നസിനെ കണ്ട് മാതാപിതാക്കള്‍ അദ്ഭുതപ്പെട്ടു. അവള്‍ വളരെ സന്തോഷവതിയായിരുന്നു. എല്ലാ ദുഃഖങ്ങളും അവളില്‍ നിന്ന് അകന്നുപോയി. വിശുദ്ധനായ ലൂയിസ് മാരി എഴുതിയ 'മറിയത്തോടുള്ള യഥാര്‍ഥ ഭക്തി' എന്ന പുസ്തകത്തില്‍ ആഗ്നസിന്റെ മറ്റൊരു ത്യാഗത്തിന്റെ കഥ പറയുന്നുണ്ട്.

മനുഷ്യവംശത്തിനു വേണ്ടി പീഡനങ്ങളേറ്റു വാങ്ങി കുരിശില്‍ മരിച്ച യേശുവിനെ പോലെ ആകാന്‍ ആഗ്നസ് കൊതിച്ചിരുന്നു. സ്വയം പീഡിപ്പിക്കുന്നതിനു വേണ്ടി വലിയൊരു ചങ്ങല എടുത്ത് അവള്‍ അരയില്‍ കെട്ടിയിരുന്നു. അതിന്റെ ഭാരം വഹിച്ചുകൊണ്ടും നടക്കുമ്പോള്‍ അതു മുറുകി ഉണ്ടാകുന്ന വേദന സഹിച്ചു കൊണ്ടുമാണ് പിന്നീട് മരണം വരെ ആഗ്നസ് ജീവിച്ചതെന്ന് വി. ലൂയിസ് എഴുതുന്നു. ഇരുപത്തി യൊന്നാം വയസില്‍ ഡൊമിനിഷ്യന്‍ സഭയില്‍ ചേര്‍ന്ന ആഗ്നസ് മാതൃകാപരമായ സന്യാസ ജീവിതമാണ് നയിച്ചത്. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ആഗ്നസ് ആ കന്യാസ്ത്രീ മഠത്തിന്റെ സുപ്പീരിയര്‍ പദവിയിലെത്തി. മൂന്നു വര്‍ഷത്തോളം ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ പൂര്‍ണമായി പ്രാര്‍ഥനയുമായി ആഗ്നസ് കഴിഞ്ഞു. 1634 ല്‍ മുപ്പത്തിരണ്ടാം വയസില്‍ അവള്‍ മരിച്ചു. 1994 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ ആഗ്നസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

Comments