ഒക്ടോബര്‍ 17 : വി. മാര്‍ഗരറ്റ് മേരി അലകോക് ( 1647-1690)

പരിശുദ്ധ കന്യമറിയത്തിന്റെ അനുഗ്രഹത്താല്‍ ബാല്യകാലത്തു തന്നെ ഗുരുതരമായ രോഗത്തില്‍ നിന്നു മോചനം നേടിയവളായി രുന്നു മാര്‍ഗരറ്റ്. ഫ്രാന്‍സിലെ ലാന്റക്കൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച മാര്‍ഗരറ്റിന്റെ മാതാപിതാക്കള്‍ ഉത്തമക്രൈസ്തവ വിശ്വാസികളാ യിരുന്നു. അച്ഛന്റെ മരണം മാര്‍ഗരറ്റിന്റെ ബാല്യകാല ജീവിതത്തെ വല്ലാതെ ബാധിച്ചു. അതുവരെ ഭക്ഷണത്തിനോ വസ്ത്രങ്ങള്‍ക്കോ മുട്ടുണ്ടായിരുന്നില്ല ആ കുടുംബത്തിന്. വളരെ വേഗം ആ കുടുംബം ദരിദ്രരുടെ പട്ടികയിലേക്ക് വീണു. ഒരു നേരത്തെ ആഹാരം കുടുംബാംഗങ്ങള്‍ക്കെല്ലാംകൂടി തികച്ചു കിട്ടാത്ത അവസ്ഥ. ഈ സമയങ്ങളിലെല്ലാം ഒരോദിവസവും യേശുവിന്റെ കരുണയാല്‍ ജീവിതം മുന്നോട്ടു നീങ്ങി.



അതീവസുന്ദരിയായിരുന്നു മാര്‍ഗരറ്റ്. നര്‍ത്തകിയായി ജോലി നോക്കിയാല്‍ പണം കിട്ടുമെന്നറി ഞ്ഞതോടെ അവള്‍ ആ വഴിക്കു കുറെ മുന്നോട്ടുനീങ്ങി. ആ സമയത്തു രോഗങ്ങള്‍ പിന്നെയും മാര്‍ഗരറ്റിനെ അലട്ടുവാന്‍ തുടങ്ങി. മാതാവിനോടുള്ള പ്രാര്‍ഥന മാത്രമായിരുന്നു ഏക ആശ്വാസം. തന്റെ രോഗങ്ങളെല്ലാം മറിയത്തിന്റെ അദ്ഭുതശക്തിയാല്‍ നീങ്ങിയതോടെ അവള്‍ പ്രതിജ്ഞയെ ടുത്തു: 'എന്റെ ജീവിതം ഇനി യേശുവിനായി പൂര്‍ണമായി മാറ്റിവയ്ക്കും.'പാരലെമോണിയായിലെ വിസിറ്റേഷന്‍ മഠത്തില്‍ചേര്‍ന്നു കന്യാസ്ത്രീയാകുവാന്‍ അവള്‍ തീരുമാനിച്ചു. അവള്‍ക്കൊപ്പം മഠത്തിലുണ്ടായിരുന്ന ചില കന്യാസ്ത്രീകള്‍ ചില അപവാദങ്ങള്‍ പറഞ്ഞു പരത്തി. നര്‍ത്തകി യായി ജീവിച്ച കാലം അവര്‍ ആരോപണങ്ങള്‍ക്കു കാരണമാക്കി. മാര്‍ഗരറ്റിന്റെ മറുപടി ഇങ്ങനെയായിരുന്നു. '' യേശുവിനെ ക്രൂശിച്ച റോമന്‍പടയാളികളെക്കാള്‍ എത്രയോ വിശുദ്ധരാണ് എന്നെ പീഡിപ്പിക്കുന്നവര്‍'' യേശുവിന്റെ ഹൃദയത്തെ ധ്യാനിച്ചു പ്രാര്‍ഥിക്കുകയായിരുന്നു മാര്‍ഗരറ്റ് എപ്പോഴും ചെയ്തിരുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം അവള്‍ക്ക് യേശുവിന്റെ ദര്‍ശനമുണ്ടായി. ''മനുഷ്യവംശത്തോടുള്ള എന്റെ സ്‌നേഹം എന്റെ ഹൃദയത്തില്‍ കാണുക. ആ ഹൃദയത്തിന്റെ സ്‌നേഹം നീ ലോകമെങ്ങും പ്രചരിപ്പിക്കുക.'' പിന്നീട് പലപ്പോഴും അവളോട് യേശു സംസാരിച്ചുകൊണ്ടേയിരുന്നു. എന്നാല്‍, യേശുവിനെ കാണുക എന്നത് എഫല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നതാണെന്ന് കരുതിയ മാര്‍ഗറീത്ത ആദ്യമൊന്നും ഇക്കാര്യം മറ്റാരോടും പറഞ്ഞിരുന്നിഫല്ല. പിന്നീട്, യേശു തന്നെ ആവശ്യപ്പെട്ടതനുസരിച്ച് തിരുഹൃദയത്തിന്റെ വണങ്ങുവാനായി ഒരു തിരുനാള്‍ ഉണ്ടാവണമെന്ന് മാര്‍ഗരറ്റ് വാദിച്ചു. സഭ ഒടുവില്‍ ഇത് അംഗീകരിച്ചു.

ദര്‍ശനത്തിലൂടെ വി. മാര്‍ഗരറ്റിനോട് യേശു 12 വാഗ്ദാനങ്ങള്‍ നല്‍കി. അവ ഇതാണ്:

1. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ ജീവിതത്തിന് ആവശ്യമായ അനുഗ്രഹങ്ങള്‍ ഞാന്‍ നല്‍കും

2. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ കുടുംബങ്ങളില്‍ സമാധാനം നല്‍കും

3. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ ക്ലേശങ്ങളിലും വേദനകളില്‍ അവരെ ഞാന്‍ ആശ്വസിപ്പിക്കും

4. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ മരണസമയത്ത് ഞാന്‍ അവര്‍ക്കു തുണയേകും

5. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ എഫല്ലാ പ്രവര്‍ത്തനങ്ങളിലും ഞാന്‍ കൂടെയുണ്ടാകും

6. അവര്‍ ചെയ്തുപോയ പാപങ്ങള്‍ കടലുപോലെ അതിരുകളിഫല്ലാത്ത എന്റെ കാരുണ്യത്തില്‍ മോചിക്കപ്പെടും

7. അവരുടെ വിശ്വാസവും ഭക്തിയും ശക്തമാക്കപ്പെടും

8. ശക്തമായ വിശ്വാസമുള്ളവര്‍ പരിപൂര്‍ണതയിലേക്ക് എത്തും

9. തിരുഹൃദയ ചിത്രം സ്ഥാപിച്ച് പ്രാര്‍ഥിക്കുന്ന ഭവനങ്ങളെ ഞാന്‍ ആശീര്‍വദിക്കും

10. പുരോഹിതര്‍ക്ക് ഏതു കഠിനഹൃദയനെയും സ്പര്‍ശിക്കുവാനുള്ള ശക്തി ഞാന്‍ നല്‍കും

11. തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്റെ ഹൃദയത്തില്‍ എഴുതപ്പെടും. അത് ഒരു കാലത്തും മായുകിഫല്ല.

12. തിരുഹൃദയ സ്തുതിക്കായി ഒന്‍പതു മാസാദ്യ വെള്ളിയാഴ്ച വി. കുര്‍ബാന കാണുന്നവരുടെ മരണസമയത്ത് ഞാന്‍ കൂടെയുണ്ടാവും.

വി. മാര്‍ഗരറ്റിന്റെ വിവരണം അനുസരിച്ചാണ് യേശുവിന്റെ തിരുഹൃദയം ചിത്രീകരിക്കപ്പെട്ടത്. ഈശോയ്ക്ക് നമ്മോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി മാംസളമായ തിരുഹൃദയമാണ് ചിത്രകാരന്‍മാര്‍ അവതരിപ്പിക്കുന്നത്. കുരിശുമരണത്തിനു മുന്‍പ് യേശുവിന്റെ തലയില്‍ അണിയിച്ച മുള്‍മുടി ഹൃദയത്തില്‍ വരിഞ്ഞുമുറിക്കിയിരിക്കുന്നതായും ഹൃദയത്തിനു മുകളില്‍ അഗ്നിനാളങ്ങള്‍ ഉയരുന്നതായും ചിത്രീകരിക്കപ്പെട്ടു. ഹൃദയത്തിനു മുകളില്‍ ഒരു കുരിശും. 1690 ഒക്‌ടോബര്‍ 17ന് മാര്‍ഗരറ്റ് മരിച്ചു. 1920ല്‍ പോപ് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍ഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Comments