വിശുദ്ധ വാരത്തില്‍ മുൾകിരീടത്തിന്റെ തിരുശേഷിപ്പിൽ വീണ്ടും അത്ഭുതകരമായ നിറം മാറ്റം

പീഡാസഹനയാത്രയിൽ ക്രിസ്തു ശിരസിലണിഞ്ഞ മുൾക്കിരീടത്തിന്റെ തിരുശേഷിപ്പായി ഇറ്റലിയിലെ ആൻഡ്രിയ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന മുള്ളിന്റെ നിറം മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി ആൻഡ്രിയ ബിഷപ്പ് ലൂയിജി മാൻസി. മംഗളവാർത്താ തിരുനാളും ദുഃഖവെള്ളിയും മാർച്ച് 25ന് വന്ന സന്ദർഭങ്ങളിൽ ഇതിനു മുമ്പും നിറം മാറ്റം സംഭവിച്ചിട്ടുണ്ട്.



എന്നാൽ, അതിൽനിന്ന് വ്യത്യസ്ഥമായി, കൊറോണ മഹാമാരിയുടെ സാഹചര്യത്തിലുണ്ടായ നിറം മാറ്റത്തെ വളരെ പ്രാധാന്യത്തോടെയാണ് വിശ്വാസികൾ ഉറ്റുനോക്കുന്നത്. ‘ലോക ജനത അനുഭവിക്കുന്ന വേദനകളിലൂടെ തന്റെ പീഡാസഹനം തുടരുകയാണെന്ന് വെളിപ്പെടുത്താൻ ഈ നിറംമാറ്റത്തിലൂടെ ക്രിസ്തു ആഗ്രഹിക്കുന്നു,’ എന്ന ആൻഡ്രിയ ബിഷപ്പിന്റെ പ്രസ്താവനയും ഈ സന്ദർഭത്തിൽ പ്രസക്തമാകുകയാണ്.

മുന്‍കാലങ്ങളില്‍ രക്തതുള്ളികളുടെ മുള്ളിലെ പാടുകളുടെ നിറം വര്‍ദ്ധിക്കാറുണ്ടെന്നും, വെള്ളികലര്‍ന്ന വെളുപ്പ് നിറം മില്ലിമീറ്ററുകളോളം വ്യാപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ മൂലം ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാലും, കത്തീഡ്രല്‍ ശൂന്യമായതിനാലും ബിഷപ്പ് ലൂയിജി മാന്‍സി ഈ തിരുശേഷിപ്പ് എപ്പിസ്കോപ്പേറ്റിന്റെ കീഴിലുള്ള സ്വകാര്യ ചാപ്പലിലേക്ക് മാറ്റിയിട്ടുണ്ട്.



തിരുശേഷിപ്പിലെ നിറം മാറ്റം നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ സയന്റിഫിക് കമ്മീഷന്‍ അംഗങ്ങളും, വിദഗ്ദരുമായ ഡോ. അന്റോണിയോ റീസ്സോയേയും, ഡോ. സില്‍വാന കാംപാനിലെയേയും ബിഷപ്പ് വിളിച്ചുവരുത്തി.മതിയായ നിരീക്ഷണ പരീക്ഷണങ്ങൾക്ക് ശേഷം അത്ഭുതം സംബന്ധിച്ച അഞ്ചു റിപ്പോർട്ടുകൾ തയ്യാറാക്കി ശേഖരിച്ചിട്ടുണ്ടെന്ന് ഓൺ ലൈൻ പത്രമായ ‘ചർച്ച് പോപ്പ്’ റിപ്പോർട്ട് ചെയ്യുന്നു.



ഇതിനുമു്‌നപ് 2005ലും 2016ലുമാണ് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. അന്ന് മുള്ളിലെ രക്തത്തുള്ളിലെ നിറം വർദ്ധിക്കുകയും വെള്ളികലർന്ന വെളുപ്പ് നിറം മില്ലിമീറ്ററുകളോളം വ്യാപിക്കുകയും ചെയ്തിരുന്നു. രേഖകൾ പ്രകാരം 1308മുതൽ ഈ തിരുശേഷിപ്പ് കത്തീഡ്രലിൽ സംരക്ഷിക്കപ്പെടുന്നുണ്ട്.മതിയായ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് ശേഷം അത്ഭുതം സംബന്ധിച്ച അഞ്ചു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ശേഖരിച്ചിട്ടുണ്ട്. കൊറോണ പകര്‍ച്ചവ്യാധി ലോകമെങ്ങും പിടിമുറുക്കിയ കാലയളവില്‍ തന്നെയാണ് വിശുദ്ധ തിരുശേഷിപ്പിനുണ്ടായ നിറംമാറ്റം എന്നത് ഏറെ ശ്രദ്ധേയമാണ്.

Comments