360° വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ വിശുദ്ധവാരത്തിൽ വിശുദ്ധനാട് സന്ദർശിച്ച് പ്രാർത്ഥിക്കാൻ അവസരം

കൊറോണാ വൈറസ്‌ വ്യാപനം തടയാൻ ലോക് ഡൗണിലായ ലോകജനതയ്ക്ക് സ്വന്തം വീട്ടിലിരുന്ന്‌ വിശുദ്ധനാട് സന്ദർശിച്ച് പ്രാർത്ഥിക്കാൻ അവസരം ഒരുങ്ങുന്നു! യേശുവിന്റെ പീഡാസഹനത്തിന്റേയും കുരിശു മരണത്തിന്റേയും ചരിത്രമുറങ്ങുന്ന ജെറുസലേമിലൂടെ സഞ്ചരിക്കാനുള്ള അവസരം വിശുദ്ധവാരത്തോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്.



ഇസ്രായേലിലെ ടവർ ഓഫ് ഡേവിഡ് മ്യൂസിയം തയാറാക്കിയ ‘ഹോളി സിറ്റി’ എന്ന 360ഡിഗ്രി വിർച്വൽ ഓഗ്മന്റഡ് ടൂറിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ജെറുസലേമിലെ തിരുക്കല്ലറ ദേവാലയം, വെസ്റ്റേണ്‍ വാള്‍ തുടങ്ങിയ അനേകം തീര്‍ത്ഥാടന സ്ഥലങ്ങള്‍ മ്യൂസിയത്തിന്റെ ഇന്നൊവേഷന്‍ ലാബാ വിര്‍ച്വല്‍ റിയാലിറ്റി ടൂറില്‍ ലഭ്യമാക്കികൊണ്ടിരിക്കുകയാണ്. ജെറുസലേം ഡെവലപ്മെന്റ് അതോറിറ്റിയുടെ സഹായത്തോടെ, ബ്ലിമേ, ലിത്തോഡോമോസ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

വിശുദ്ധ സ്ഥലങ്ങള്‍ നേരിട്ട് കാണുന്ന അനുഭവമാണ് വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ലഭിക്കുക. വിശുദ്ധ സ്ഥലങ്ങളുടെ ഇപ്പോഴത്തേയും, രണ്ടായിരം വര്‍ഷങ്ങള്‍ മുന്‍പ് എപ്രകാരമിരുന്നോ അതുപോലത്തേയും സന്ദര്‍ശന അനുഭവങ്ങളാണ് ഇതിലൂടെ ഒരുക്കന്നതെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.ഏപ്രിൽ ഒൻപതു മുതൽ 24 വരെ ഈ സേവനം https://tod.org.il/en/ എന്ന വെബ് സൈറ്റിലൂടെ സൗജന്യമായി ലഭ്യമാകും.

ഈസ്റ്റര്‍ കാലത്ത് വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കഴിയാത്തതിന്റെ നിരാശയില്‍ കഴിയുന്ന തീര്‍ത്ഥാടകരെ സംബന്ധിച്ചിടത്തോളം ഈ വിര്‍ച്വല്‍ ടൂര്‍ പരിപാടികള്‍ ആശ്വാസമാകുമെന്നാണ് പ്രതീക്ഷയെന്ന് ടവര്‍ ഡേവിഡ് മ്യൂസിയത്തിന്റെ ഡയറക്ടറായ എയിലാത്ത് ലിബെര്‍ പറഞ്ഞു. ഓരോ വര്‍ഷവും വിശുദ്ധവാരത്തോട് അനുബന്ധിച്ച് ലക്ഷങ്ങളാണ് ഇസ്രായേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിന്നത്.

Worldwide locals in Lockdown get a chance to visit their hometown and pray to curb the spread of coronavirus The Holy Week has provided an opportunity to travel through the historic Jerusalem of Jesus.

It is made possible by a 360-degree virtual augmented tour of the Holy City, prepared by the Tower of David Museum in Israel. The Pilgrimage to Jerusalem Museum, the Western Wall, and many other pilgrimage sites are being made available on the Museum's Innovation Lab Virtual Reality Tour. The project is being developed in collaboration with companies such as Blime and Lithodomos, with the help of the Jerusalem Development Authority.

Virtual Reality is the experience of seeing the holy places directly. The current service of the Holy Places, the organizers avakasappetunnu.epril through two thousand years ago, orukkannatennum experiences eprakaramirunnea atupealatteyum visit nine to 24, https://tod.org.il/en/ available on the Web site for free.

For pilgrims who are in despair of not being able to visit the sacred sites during Easter, the hope is that these virtual tours will be a relief, said Eilat Liber, director of the Tower David Museum. Every year, hundreds of thousands of people visit the Holy Places in Israel every year for the Holy Week.

Comments