ആഗോള പ്രാര്‍ത്ഥന ദിനമായി മാർച്ച് 25 പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

ആഗോള സമൂഹത്തെ അതിഭീകരമായ വിധത്തില്‍ ബാധിച്ചിരിക്കുന്ന കോവിഡ് 19 ഗുരുതരമായി പടരുന്ന പശ്ചാത്തലത്തില്‍ മാർച്ച് 25 ബുധനാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനം ആചരിക്കാൻ ഫ്രാൻസിസ് പാപ്പ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇന്നു അപ്പസ്‌തോലിക് ലൈബ്രറിയിൽ നടത്തിയ ത്രികാല ജപ പ്രാര്‍ത്ഥനയുടെ സമാപനത്തിലാണ് പാപ്പ ഇക്കാര്യം വിശ്വാസി സമൂഹത്തെ അറിയിച്ചത്. പരിശുദ്ധ കന്യകാമാതാവിനുള്ള ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്തയുടെ തിരുനാളായി ആഗോള സഭ ആചരിക്കുന്ന ദിവസമാണ് പ്രത്യേകം പ്രാര്‍ത്ഥന നടത്തുവാന്‍ പാപ്പ സമൂഹത്തോട് ആഹ്വാനം ചെയ്തത്. കൊറോണ എന്ന മഹാമാരിക്കു മുന്നിൽ മാനവരാശി ഭയചകിതരായിരിക്കുകയാണെന്നും ഈ അവസരത്തിൽ, ക്രൈസ്തവസമൂഹം ഒന്നുചേർന്ന് പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് ഉയർത്തണമെന്നും പാപ്പ പറഞ്ഞു.അതേസമയം ഉയിര്‍പ്പ്, ക്രിസ്മസ് തിരുനാളുകളിൽ മാത്രം നൽകുന്ന പ്രത്യേക സന്ദേശം 'ഉർബി ഏത് ഓർബി’ അഥവാ 'നാടിനും നഗരത്തിനും വേണ്ടി’ സന്ദേശം മാർച്ച് 27നു നല്‍കുമെന്നും പാപ്പ അറിയിച്ചിട്ടുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് ക്രിസ്തുമസ്, ഈസ്റ്റര്‍ കൂടാതെ 'ഉർബി ഏത് ഓർബി’ മറ്റ് അവസരങ്ങളില്‍ നല്‍കുന്നത്. മാർച്ച് 27 വൈകിട്ട് ആറ് മണിക്ക് നല്‍കുന്ന സന്ദേശം വത്തിക്കാനില്‍ നിന്ന്‍ വിവിധ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇക്കഴിഞ്ഞ ദിവസം കൊറോണാ രോഗ ബാധിതർക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും പാപമോചനത്തെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന വത്തിക്കാന്റെ അപ്പസ്തോലിക്ക് പെനിറ്റൻഷറി പ്രത്യേക ദണ്ഡ വിമോചനം പ്രഖ്യാപിച്ചിരിന്നു.

Pope announces extraordinary Urbi et Orbi blessing
At the Angelus on Sunday, Pope Francis invited all Christians to join together in praying the Our Father as a response to the Covid-19 pandemic.Pope Francis on Sunday called for all Christians to respond to the coronavirus pandemic “with the universality of prayer, of compassion, of tenderness”, adding, “Let us remain united. Let us make our closeness felt toward those persons who are the most lonely and tried”.Speaking after the traditional recitation of the Angelus, the Holy Father called on all Christians to join together in prayer. “In these trying days, while humanity trembles due to the thread of the pandemic, I would like to propose to all Christians that together we lift our voices towards Heaven,” he said.

The “Our Father” on the Annunciation
On Wednesday, 25 March, the feast of the Annunciation, he has invited “the Heads of the Churches and the leaders of every Christian community, together with all Christians of the various confessions, to invoke the Almighty, the omnipotent God, to recite at the same time the prayer that Jesus, our Lord, taught us” – the Our Father. “On that day  on which many  Christians recall the Annunciation to the Virgin Mary of the Incarnation of the Word”, Pope Francis prayed, “may the Lord listen to the united prayer of all of His disciples who are preparing themselves to celebrate the victory of the Risen Christ”.

A special Urbi et Orbi blessing
The Pope also announced that on the following Friday, 27 March, he will preside over a moment of prayer on the sagrato of St Peter’s Basilica, the platform at the top of the steps immediately in front of the façade of the Church. “I invite everyone to participate spiritually through the means of communication”, he said. The ceremony will consist in readings from the Scriptures, prayers of supplication, and adoration of the Blessed Sacrament; and will conclude with Pope Francis giving the Urbi et orbi Blessing, with the possibility of gaining a plenary indulgence for all those who listen to it live through the various forms of communication. The blessing “to the City [of Rome] and to the World” is normally only given on Christmas and Easter.

The Director of the Holy See Press Office confirmed that the moment of prayer on Friday will be broadcast live from the Vatican, beginning at 6 pm Rome time. He noted that the plenary indulgence attached to the Urbi et orbi blessing is subject to the conditions foreseen by the recent Decree of the Apostolic Penitentiary.

Prayers for Croatia
At the close of his remarks following the Angelus, Pope Francis expressed his closeness to the people of Croatia, which was struck by magnitude 5.4 earthquake Sunday morning. The Holy Father prayed, "May the Risen Lord give them the strength and solidarity to face this calamity".

Comments